രാഷ്ട്രപതി സെക്രട്ടറിയായി മുന്‍ ഐ എ എസ് ഓഫീസര്‍ സഞ്ജയ് കോത്താരി

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി മുന്‍ ഐഎഎസ് ഓഫീസറായിരുന്ന സഞ്ജയ് കോത്താരിയെ നിയമിച്ചു.

ഗുജറാത്ത് കാഡറില്‍ നിന്നുള്ള മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനായ ഭരത് ലാലിനെ ജോയിന്റ് സെക്രട്ടറി ആയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശോക് മാലികിനെ മീഡിയ സെക്രട്ടറി ആയും നിയമിച്ച് ഉത്തരവിറങ്ങി.

പേഴ്‌സണല്‍ ആന്റ് ട്രെയിംനിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ് രണ്ട് വര്‍ഷത്തേക്ക് നിയമനം നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്.

പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായിരുന്നു സഞ്ജയ്.

ഹരിയാന കാഡറില്‍ നിന്നുള്ള 1978 ബാച്ചിലെ ഐഎസ് ഓഫീസറായിരുന്നു സഞ്ജയ് കോത്താരി. 2016 ജൂണിലായിരുന്നു അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. കഴിഞ്ഞ നവംബറിലാണ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

Top