ബാബാ രാംദേവ് യോഗിയല്ലെന്ന് സഞ്ജയ് ജയ്‌സ്വാള്‍

പട്ന: യോഗ ഗുരു ബാബാ രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്സ്വാള്‍. ഒരു യോഗിയുടെ അച്ചടക്കം ഇല്ലാത്ത വ്യക്തിയാണ് രാംദേവ് എന്ന് അദ്ദേഹം പറഞ്ഞു. രാംദേവ് യോഗ ഗുരുവാണ്. യോഗയെക്കുറിച്ചുള്ള പാണ്ഡിത്യത്തില്‍ അദ്ദേഹത്തെ ആര്‍ക്കും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ തീര്‍ച്ചയായും ഒരു യോഗിയല്ല. തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കര്‍ശനമായി നിയന്ത്രിക്കാന്‍ കഴിവുള്ള ആളാണ് യോഗി. സജ്ഞയ് ജയ്‌സ്വാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

യോഗക്ക് വേണ്ടിയുള്ള രാംദേവിന്റെ പ്രവര്‍ത്തനങ്ങളെ കൊക്കോകോളയോട് താരതമ്യപ്പെടുത്താം. ശീതള പാനീയങ്ങളോട് കൊക്കോകോള ചെയ്തതു പോലെയാണ് യോഗയോട് രാംദേവ് ചെയ്തതെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ കാലങ്ങളായി പരമ്പരാഗത പാനീയങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ കൊക്കൊകോളയുടെ വരവിന് ശേഷം എല്ലാ വീടുകളിലും പെപ്‌സിയുടെയും കൊക്കോകോളയുടെയും കുപ്പികളാണ് നിറഞ്ഞിരിക്കുന്നതെന്നും ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.

 

Top