”സഞ്ജയ് ഗാന്ധിയുടെ ഗുണ്ടകള്‍ വീട്ടിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തി”; അനിതാ പ്രതാപ്

ന്ദിരാ ഗാന്ധിയുടെ മകനും മുന്‍ കോണ്‍ഗ്രസ് എം.പിയുമായിരുന്ന സഞ്ജയ് ഗാന്ധി തന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തക അനിതാ പ്രതാപ്. തന്റെ അച്ഛന് സഞ്ജയ് ഗാന്ധിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് അനിതയുടെ വെളിപ്പെടുത്തല്‍. സഫാരി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിതാ ഇക്കാര്യം പറഞ്ഞത്.

അനിതയുടെ വാക്കുകള്‍-”എന്റെ ഫാദര്‍ ടാറ്റ സ്റ്റീല്‍ കമ്പനിയിലാണ് ജോലി ചെയ്തത്. തുടക്കം മുതല്‍ അവസാനം വരെ ഒറ്റ കമ്പനിയിലേ അദ്ദേഹം ജോലി ചെയ്തിട്ടുള്ളൂ. ഇത്രയും നല്ലൊരു കമ്പനി ഞാന്‍ കണ്ടിട്ടില്ല. എല്ലാ സ്ഥലത്തും നല്ല ഒന്നാന്തരം ഫെസിലിറ്റീസ് ആണ് കമ്പനി കൊടുക്കുന്നത്. ടാറ്റയില്‍ കയറിയാല്‍ എംപ്‌ളോയിസ് പോകത്തില്ല. അതുപോലെ സ്‌നേഹത്തോടെയാണ് അവര്‍ എംപ്ലോയിസിനോട് പെരുമാറുന്നത്.

അക്കാലത്തും ടാറ്റ സ്റ്റീല്‍ കേമപ്പെട്ട കമ്പനിയാണ്. സ്റ്റീലിന് ഭയങ്കര ക്ഷാമമുള്ള സമയമായിരുന്നു അത്. പലതും ബ്‌ളാക്കിലാണ് വില്‍ക്കുന്നത്. സ്റ്റീല്‍ കിട്ടണമെങ്കില്‍ ഫാദറിന്റെ സിഗ്‌നേച്ചര്‍ ആവശ്യമായിരുന്നു. സ്റ്റീലിന്റെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ഹെഡ് ഫാദര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സ്റ്റീല്‍ സാംഗ്ഷന്‍ ചെയ്യാന്‍ കഴിയില്ല.ഒരുദിവസം സഞ്ജയ് ഗാന്ധി ഓഫീസിലെത്തി അച്ഛനെ കണ്ടു. ഇത്ര ടണ്‍ സ്റ്റീല്‍ വേണമെന്നായിരുന്നു ആവശ്യം. തരാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. പിറ്റേദിവസം മുതല്‍ വിരട്ടാന്‍ തുടങ്ങി. ഗുണ്ടകള്‍ വീട്ടിലെത്തിയായിരുന്നു ഭീഷണി. നിങ്ങളുടെ കൊച്ചിന്റെ തല പാഴ്സലില്‍ വരുമെന്നായിരുന്നു അച്ഛനോട് അവര്‍ പറഞ്ഞത്. മാനേജ്‌മെന്റ് കൂടെ നിന്നത് ധൈര്യം പകര്‍ന്നു. പിന്നീട് എമര്‍ജന്‍സി തുടങ്ങിയതോടെ കൂടുതല്‍ അപകടമാകുമെന്ന് കരുതി കൊല്‍ക്കത്തയിലേക്ക് തിരികെവരികയായിരുന്നു”.

Top