സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ഭൂമിയുടെ പോസ്റ്റർ വിവാദത്തിൽ

ഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഭൂമി’ സെപ്റ്റംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തുന്നു.

സിനിമയുടെ പോസ്റ്ററിൽ വളരെ വ്യത്യസ്തമായി ചോരായൊലിപ്പിക്കുന്ന മുഖവുമായാണ് സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെടുന്നത്.

ഈ പോസ്റ്ററാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

_b7fd0ec4-7f73-11e7-ba32-a280bea68af6

മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സഞ്ജയ് ദത്ത് സ്ക്രീനിൽ എത്തുന്നത്. ദി ഗ്രേ , ഗെയിം ഓഫ് ത്രോൺസ്, ലോഗൻ , തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളുമായിയാണ് ചിത്രത്തിന്റെ പോസ്റ്ററിന് സാമ്യമുള്ളത്.

_9a520a50-7f73-11e7-ba32-a280bea68af6

പോസ്റ്ററുകളുമായി ഡിസൈനര്‍മാരായ പല ആരാധകരും രംഗത്തെത്തി. ഫിലിം മേക്കറായ അനുഭവ് സിൻഹ ഈ വിഷയത്തെക്കുറിച്ച് ഒരു നീണ്ട ഫെയ്സ്ബുക്ക് പോസ്റ്റും എഴുതിയിട്ടുണ്ട്.

_76e02f48-7f73-11e7-ba32-a280bea68af6

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

ഒമഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി റാ ഹൈദ്രി പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ മകളുടെ വേഷമാണ് അതിഥിക്ക്.

Top