സഞ്ജയ് ദത്തിന്റെ ‘ഭൂമി’ സെപ്റ്റംബറില്‍ തിയേറ്ററുകളില്‍

ഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഭൂമി’ സെപ്റ്റംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തുന്നു.

കുടുംബ ബന്ധത്തിനപ്പുറത്ത് ആക്ഷനും ഭൂമി പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ചിത്രത്തിന്റെ ടീസര്‍ വ്യക്തമാക്കുന്നു.

സിനിമയുടെ ആദ്യ പ്രൊമോഷനില്‍ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്ന് സഞ്ജയ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിനിമയുടെ ടീസര്‍ പോസ്റ്റര്‍ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്തമായി ചോരായൊലിപ്പിക്കുന്ന മുഖവുമായാണ് സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെടുന്നത്.

ഒമഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി റാ ഹൈദ്രി പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ മകളുടെ വേഷമാണ് അതിഥിക്ക്.

Top