കെജിഎഫ് 2; സജ്ഞയ് ദത്തിന്റെ ‘അധീര’ ലുക്ക് ഉടന്‍ പുറത്തിറങ്ങും

ബോളിവുഡ് നടന്‍ സജ്ഞയ് ദത്തിന്റെ കെജിഎഫ് രണ്ടാം ഭാഗത്തിലെ ലുക്ക് ബുധനാഴ്ച പുറത്തുവിടും. വളരെയധികം ശക്തനായ കഥാപാത്രമാണ് അധീര. അവഞ്ചേഴ്‌സിലെ തനോസിനു തുല്യമാണ് അധീര.

കെജിഎഫ് ഒന്നാം ഭാഗത്തിന്റെ അവസാനത്തില്‍ മാത്രമേ അധീര പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ കഥാപാത്രം ഉടനീളം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1980കളിലെ ഇന്ത്യയിലെ കഥയാണ് കെജിഎഫ് പറയുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു.

ഒക്ടോബര്‍ 23ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോറോണ വൈറസ് വ്യാപനം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളെ അവതാളത്തിലാക്കിയിരിക്കുകയാണ്.

Top