മുംബയ്: ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ സഞ്ജുവിനെതിരെ മുന്‍ അധോലോക നായകന്‍ അബുസലിം രംഗത്ത്. ചിത്രത്തില്‍ തന്നെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അബുസലിം വക്കീല്‍ നോട്ടീസ് അയച്ചു.
പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. മുംബയ് സ്‌ഫോടനം നടന്ന സമയത്ത് സഞ്ജയ് ദത്ത് അബു സലിമിനെ സന്ദര്‍ശിച്ചെന്നും അബു മൂന്ന് എ.കെ 56 തോക്കുകള്‍ സഞ്ജയ് ദത്തിന് കൈമാറിയെന്നും സിനിമയില്‍ പറയുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നാണ് അബു സലിം പറയുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ചത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വിധു വിനോദ് ചോപ്രയാണ്.