സഞ്ജയ് ദത്ത് ചിത്രം ഭൂമിയിലെ പുതിയ ഗാനം പുറത്ത് എത്തി

ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭൂമി’യുടെ ഗാനം പുറത്തെത്തി.

പ്രിയ സരയ്യ എഴുതിയ വരികള്‍ക്ക് സച്ചിന്‍-ജാഗാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റഹാത് ഫതേ അലി ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതിഥി റാവു ഹൈദാരിയും സുപ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 22ന് തിയേറ്ററുകളിലെത്തും.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘ഭൂമി’യുടെ ഇതിവൃത്തം.

സഞ്ജയ്‍യുടെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അതിഥി എത്തുന്നത്.

ഒമുങ്ങ് കുമാർ സംവിധാനം ചെയ്ത ‘ഭൂമി’ നിര്‍മ്മിച്ചത്‌ ബുഷന്‍ കുമാർ , ക്രിഷന്‍ കുമാർ,സന്ദീപ് സിംഗ് എന്നിവർ ചേര്‍ന്നാണ്.

Top