അധീരയായി സഞ്ജയ് ദത്ത്; കെജിഎഫ് 2 ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അധീരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് കെജിഎഫ് നിര്‍മാതാക്കള്‍. ഭയാനകമായ ലുക്ക് ആണ് ക്യാരക്ടര്‍ പോസ്റ്ററില്‍ അധീരയുടേത്. സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ സൗത്ത് സിനിമ മേഖലയിലേക്ക് സ്വാഗതം ചെയ്യാനാണ് നിര്‍മാതാക്കള്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

റോക്കിങ് സ്റ്റാര്‍ യഷ് നായകനായ കെജിഎഫിന്റെ രണ്ടാം പതിപ്പായ കെജിഎഫ്: ചാപ്റ്റര്‍ 2 ഈ വര്‍ഷം അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ്. ആദ്യഭാഗം മികച്ച രീതിയില്‍ പ്രേക്ഷക പ്രീതി നേടിയപ്പോള്‍ രണ്ടാം അധ്യായം ആദ്യത്തേതിനേക്കാള്‍ വലുതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത്, രവീന ടണ്ടോന്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ് വരാനിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അധീര.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹോമബിള്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. കന്നട ഭാഷയില്‍ നിര്‍മിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. ജൂലൈ 16ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

 

Top