‘അധീര’യായി സഞ്ജയ് ദത്ത്; കെജിഎഫ് 2ലെ സ്‌പെഷ്യല്‍ ലുക്ക് പോസ്റ്റര്‍ കാണാം

കെജിഎഫ് രണ്ടാം ഭാഗത്തിലെ സഞ്ജയ് ദത്തിന്റെ അധീര സ്‌പെഷ്യല്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് അണിയറ പ്രവര്‍ത്തകര്‍ ലുക്ക് പുറത്തുവിട്ടത്. വളരെയധികം ശക്തനായ കഥാപാത്രമാണ് അധീര. അവഞ്ചേഴ്സിലെ തനോസിനു തുല്യമാണ് അധീര.

കെജിഎഫ് ഒന്നാം ഭാഗത്തിന്റെ അവസാനത്തില്‍ മാത്രമേ അധീര പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ കഥാപാത്രം ഉടനീളം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1980കളിലെ ഇന്ത്യയിലെ കഥയാണ് കെജിഎഫ് പറയുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു.

ശ്രീനിഥി ഷെട്ടി, അനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാര്‍, വസിഷ്ട എന്‍ സിംഹ, മാളവിക അവിനാഷ് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഒക്ടോബര്‍ 23ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോറോണ വൈറസ് വ്യാപനം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളെ അവതാളത്തിലാക്കിയിരിക്കുകയാണ്.

Top