ലഹരിവിരുദ്ധ ക്യാംപെയിനിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറെടുത്ത് സഞ്ജയ് ദത്ത്

sanjay-actor

ത്തരേന്ത്യയിലെ ആറു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനോടാണ് സഞ്ജയ് ദത്ത് ഇക്കാര്യം പ്രകടിപ്പിച്ചത്.

‘ഞാന്‍ സഞ്ജയ് ദത്തുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം ആ സമയത്ത് ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ലഹരിവിരുദ്ധ പ്രചരണ പരിപാടികളിലേക്ക് തന്നെക്കൊണ്ടാകുന്ന സഹായം ചെയ്യാനും പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാകാനും താത്പര്യമുണ്ടെന്ന് അറിയിച്ചു,’റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഛണ്ഡീഗഡിന്റെ യൂണിയന്‍ ടെറിറ്ററികള്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ലഹരി പദാര്‍ത്ഥങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Top