എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലപ്പത്തേക്ക് സഞ്ജയ് കുമാര്‍ മിശ്രയെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയെ മൂന്ന് മാസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തലവനായി നിയമിച്ചു.

നിലവിലുള്ള ഡയറക്ടര്‍ കര്‍ണയില്‍ സിങ് ഇന്ന് വിരമിക്കാനിരിക്കെയാണ് നിയമനം. ഡല്‍ഹിയിലെ ആദായ നികുതി വകുപ്പില്‍ ചീഫ് കമ്മീഷണറാണ് നിലവില്‍ മിശ്ര. പല സുപ്രധാന കേസുകളുടെ അന്വേഷണത്തിനു നടുവിലാണെങ്കിലും കര്‍ണ്ണയില്‍ സിങിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയില്ല.

Top