അനിയത്തിയുടെ വിവാഹത്തില്‍ തിളങ്ങി സാനിയ; ഫോട്ടോകള്‍ കാണാം

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയുടെ വിവാഹവേദിയില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി സാനിയ. ബുധനാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മുന്‍ ക്രിക്കറ്റര്‍ മുഹമ്മദ് അസഹ്‌റുദ്ദീന്റെ മകന്‍ ആസദുദ്ദീന്‍ ആണ് അനത്തിന്റെ ഭര്‍ത്താവ്. വിവാഹ ചടങ്ങിലുള്ള സാനിയയുടെ ഫോട്ടോകളാണിപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വസ്ത്രധാരണത്തിലെ മികവിനൊപ്പം ആക്‌സസറീസിന്റെ പ്രൗഡ്ഡിയും ചേര്‍ന്ന് അതിസുന്ദരി ആയായിരുന്നു സാനിയ പ്രത്യക്ഷപ്പെട്ടത്. പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു വിവാഹചടങ്ങില്‍ സാനിയയുടെ വേഷം ഒപ്പം ഷീര്‍ ദുപ്പട്ടയും.

സംഗീത് ചടങ്ങില്‍ പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്ത, ഓഫ് വൈറ്റ് ദുപ്പട്ടയും ചോളിയുമായിരുന്നു സാനിയയുടെ കോംബിനേഷന്‍. ഈ ലഹങ്കയില്‍ സാനിയ കൂടുതല്‍ ശ്രദ്ധ നേടിയത്.

മെഹന്ദി ചടങ്ങില്‍ സാനിയ കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കിലുമായിരുന്നു തിളങ്ങിയത്. ഫോട്ടോള്‍ വൈറലായതോടെ നിരവധി കമന്റുകളും ലൈക്കുകളുമാണ് സാനിയക്ക് ലഭിക്കുന്നത്.

Top