ക്ലീന്‍ ഷേവ് ലുക്കില്‍ യുവി; ട്രോളി സാനിയ മിര്‍സ

ന്യൂഡല്‍ഹി: ക്ലീന്‍ ഷേവ് ലുക്കില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട് യുവരാജ് സിങിനെ ട്രോളി ടെന്നീസ് താരം സാനിയ മിര്‍സ. ‘പുതിയ ചിക്നാ ചമേല ലുക്ക്’ എന്ന അടിക്കുറിപ്പോടെയാണ് യുവി പുതിയ ചിത്രമിട്ടത്. ‘താടി വീണ്ടും വയ്ക്കണോ?’ എന്നും താരം കുറിച്ചിട്ടുണ്ട്.

‘താടിക്കടിയിലെ കുഞ്ഞുതാടി ഒളിപ്പിക്കാനാണോ ചുണ്ട് ഇങ്ങനെ കൂര്‍പ്പിച്ചിരിക്കുന്നത്. ആ പഴയ താടി തിരികെ കൊണ്ടുവരൂ.’ എന്നാണ് യുവിയുടെ അടുത്ത സുഹൃത്തു കൂടിയായ സാനിയ മിര്‍സ ഇതിന് കമന്റിട്ടിരിക്കുന്നത്.

എന്നാല്‍ പുത്തന്‍ യുവി സ്റ്റൈലിന് നല്ല പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

Top