കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിടാത്തത് പേടിച്ചിട്ട്; കാരണം വെളിപ്പെടുത്തി സാനിയ

ന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ വിവാഹവും ഗര്‍ഭകാലവും പ്രസവവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഒരു പാക്കിസ്ഥാനിയെ വിവാഹം കഴിച്ചു എന്നായിരുന്നു വിവാഹ നാളുകളില്‍ സാനിയ കേട്ട പഴി. പിന്നീട് ഗര്‍ഭിണിയായപ്പോഴും സാനിയയെ ജനങ്ങള്‍ വെറുതേ വിട്ടില്ല. ബേബി ഷവര്‍ സമയത്ത് സാനിയ ഇട്ടിരുന്ന വസ്ത്രമായിരുന്നും അന്നത്തെ ചര്‍ച്ചാ വിഷയം.

എന്നാല്‍ കുഞ്ഞ് ജനിച്ചതിന് പുറകേ കുഞ്ഞിന്റെ ജനന വാര്‍ത്ത മാത്രം പങ്കുവെച്ച സാനിയ-മാലിക് ദമ്പതികള്‍ അന്ന് പങ്കുവെച്ച ചിത്രങ്ങളിലൊന്നും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. കുഞ്ഞിന്റെ ചിത്രങ്ങള്‍ പോയിട്ട് വിശേഷങ്ങള്‍ പോലും പങ്കുവെയ്ക്കുന്നത് വളരെ വിരളമായാണ്. അതിനെക്കുറിച്ച് തിരക്കുന്നവര്‍ക്ക് മറുപടി നല്‍കി ഇപ്പോള്‍ സാനിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങളുടെ മകനായ ഇഷാന്‍ മിര്‍സ മാലിക്കിന്റെ മുഖം പുറം ലോകത്ത് നിന്നും മറച്ചു പിടിക്കുന്നത് ”ബുരി നാസറിനെ” പേടിച്ചാണെന്നാണ് സാനിയ പറയുന്നത്. ഇത് നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ ദൃഷ്ടിദോഷം എന്നതില്‍ ഞാനും ഭര്‍ത്താവ് ഷുഐബും വിശ്വസിക്കുന്നു.

വളരുമ്പോള്‍ ഇഷാന്‍ അവന്‍ അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കും. അവന് കഴിയാവുന്നിടത്തോളം സംരക്ഷണം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്നും സാനിയ പറയുന്നു. അവന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവിടേക്കെത്തുവാനുള്ള പ്രായം അവനായിട്ടില്ല. എന്നാല്‍, കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന മാതാപിതാക്കളെ വിമര്‍ശിക്കുകയല്ല താനെന്നും സാനിയ പറയുന്നു.

Top