മാറണമെന്ന് ഒരു തവണ നിങ്ങള്‍ തീരുമാനിച്ചാല്‍ ഒന്നിനും നിങ്ങളെ പിന്നോട്ട് വലിക്കാന്‍ സാധിക്കില്ലെന്ന്…

കുഞ്ഞു ജനിച്ച് ഒരു വര്‍ഷം കൊണ്ടുതന്നെ പഴയ ഫിറ്റ്‌നസിലേക്ക് എങ്ങനെയാണ് താന്‍ തിരിച്ചെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ മിര്‍സ. മാറണമെന്ന് ഒരു തവണ നിങ്ങള്‍ തീരുമാനിച്ചാല്‍ ഒന്നിനും നിങ്ങളെ പിന്നോട്ട് വലിക്കാന്‍ സാധിക്കില്ലെന്ന വെളിപ്പെടുത്തലോടെ പ്രസവത്തിന് ശേഷമുള്ള തന്റെ വര്‍ക്കൗട്ടിനെപ്പറ്റി സാനിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെയാണിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍.

‘പ്രസവത്തോടെ എന്റെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് നാല് മാസത്തിനുള്ളില്‍ തന്നെ 26 കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു.

കഠിന പ്രയത്‌നത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഇത്. നിരവധി സ്ത്രീകള്‍ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനു ശേഷവും എങ്ങനെയാണ് ഈ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് ഇത് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കും. സവത്തിനു പിന്നാലെ ജിമ്മില്‍ പോവുന്നത് കടുപ്പം നിറഞ്ഞ പണിയായിരുന്നു. കുഞ്ഞിനോടൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രിക്ക് ശേഷമുള്ള ക്ഷീണത്തിനു പിന്നാലെ ജിമ്മിലെ വര്‍ക്കൗട്ട്. എന്റെ ശരീരം ഒന്നിനോടും പ്രതികരിക്കാത്തത് പോലെയായിരുന്നു.

തകര്‍ന്നു പോയിരുന്ന ആ സമയത്തും എന്റെ മനസാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. പതിയെ എന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങി. എന്നാല്‍ ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് കാലത്തെ പ്രയത്‌നമാണ്. എന്നാല്‍ മാറണമെന്ന് ഒരു തവണ നിങ്ങള്‍ തീരുമാനിച്ചാല്‍ ഒന്നിനും നിങ്ങളെ പിന്നോട്ട് വലിക്കാന്‍ സാധിക്കില്ലെന്നാണ്’ സാനിയ കുറിച്ചിരിക്കുന്നത്. വര്‍ക്കൗട്ട് വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Top