ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍; ഹോട്ട് ലുക്കില്‍ പുത്തന്‍ മേക്കോവറുമായി സാനിയ അയ്യപ്പന്‍

റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീനിലെത്തി പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് സാനിയ അയ്യപ്പന്‍. ഇപ്പോള്‍ മലയാളത്തിന്റെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ് താരം. സിനിമയിലെന്ന പോലെ തന്നെ മോഡലിങ്ങിലും സാനിയ തിളങ്ങി നില്‍ക്കുകയാണ്.

സാനിയയുടെ മിക്ക ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ ഹോട്ട് ലുക്കിലാണ് നടി എത്തുന്നത്. അങ്കിത നെവ്രേകര്‍ ആണ് ഫോട്ടോഗ്രാഫര്‍. ലൈറ്റിങ്ങാണ് ഈ ഫോട്ടോഷൂട്ടിലെ പ്രധാന ആകര്‍ഷണ ഘടകം. ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Top