ഇരിക്കാന്‍ സ്ഥലം നല്‍കിയില്ല ; ശുചീകരണ തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ അടിച്ചുകൊന്നു

dead-body

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മധ്യവയസ്‌കനായ ശുചീകരണ തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ ചൂലുകൊണ്ട് അടിച്ചുകൊന്നു.ബഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കാത്തതിന്റെ പേരിലാണ് ഇയാളെ അടിച്ചുകൊന്നത്. വടക്കന്‍ ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡല്‍ഹി സ്വദേശി സഞ്ജയ് കുമാറാണ് മരിച്ചത്.

സഞ്ജയ് കുമാര്‍ അശോക് വിഹാറിന് സമീപമുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനായ ബണ്ടി ഇയാളോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജയ് അത് അനുസരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും സഞ്ജയുടെ കൈവശം ഉണ്ടായിരുന്ന ചൂലു കൊണ്ടു തന്നെ പ്രതി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തിനിരയായ സഞ്ജയ് കുമാര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Top