ജിഎസ്ടി ഒഴിവാക്കുക ; സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സാമൂഹ്യ പ്രവര്‍ത്തകര്‍

Sanitary pads

ഭോപ്പാല്‍ : സാനിട്ടറി നാപ്കിനുകൾക്ക് ഏർപ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി മധ്യപ്രദേശില്‍നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍.

സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കാനും, ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അറിയിക്കാനുമാണ് സ്ത്രീകളെകൊണ്ട് നാപ്കിനുകളില്‍ സന്ദേശം എഴുതിച്ച് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് പുതിയ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ജനുവരി നാലിന് ആരംഭിച്ച ഈ വിത്യസ്തമായ ക്യാമ്പയിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സബ്സിഡി നല്‍കേണ്ടതിനു പകരം ആഡംബര ഇനത്തിന്റെ കീഴിലാണ് സാനിട്ടറി നാപ്കിനുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ഈ ക്യാമ്പയിൻ നടത്തുന്നതെന്നും മാര്‍ച്ച്‌ മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ക്യാമ്പയിൻ അംഗം ഹരിമോഹന്‍ വ്യക്തമാക്കി.

Top