കാല്‍മുട്ടിന് പരിക്ക്: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും സാനിയ മിര്‍സ പിന്മാറി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പിന്‍മാറി. കാലിന്റെ മുട്ടിനേറ്റ പരിക്കുമൂലമാണ് സാനിയയുടെ പിന്മാറ്റം.

ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം ടെന്നീസിലേക്കു തിരിച്ചുവരുമെന്നു സാനിയ പ്രതീക്ഷപ്രകടിപ്പിച്ചു. നടക്കുന്നതിനു ബുദ്ധിമുട്ടില്ലെങ്കിലും കളിക്കുമ്പോള്‍ കാലില്‍ കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. ഏതാനും മാസങ്ങള്‍ വിശ്രമം എടുത്തശേഷം പരിക്ക് ഭേദമായല്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും സാനിയ അറിയിച്ചു.

Top