സാനിയ മിര്‍സ അമ്മയാകുന്നു; ആണായാലും പെണ്ണായാലും മിര്‍സാ മാലിക്

sania2

ന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. വീട്ടിലേക്ക് പുതിയ ഒരു അതിഥി വരാന്‍ പോകുന്നുവെന്ന സൂചന സാനിയ തന്നെയാണ് അറിയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഒരു ചിത്രമാണ് സാനിയ ട്വിറ്ററില്‍ പങ്കു വച്ചത്. ഗോവ ഫെസ്റ്റ് 2018 ല്‍ നടന്ന ലിംഗവിവേചനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെ താനും ഷോയ്ബും ഒരു പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന് സാനിയ പറഞ്ഞിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും, വിളിപേര് മിര്‍സ മാലിക് എന്നായിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Top