ട്രോളറിന് കിടിലന്‍ മറുപടിയുമായി ടെന്നീസ് താരം സാനിയ മിര്‍സ

സ്വാതന്ത്രദിനത്തിന്റെ പേരില്‍ ട്രോളുമായി എത്തിയ ആള്‍ക്ക് കിടിലന്‍ മറുപടിയുമായി ടെന്നീസ് താരം സാനിയ മിര്‍സ. ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘേഷിക്കുന്ന തന്റെ പാക്കിസ്ഥാനി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സാനിയയുടെ ട്വീറ്റിന് താഴെ ട്രോളുമായി എത്തിയ ആള്‍ക്കാണ് സാനിയ അതേ നാണയത്തില്‍ മറുപടി നല്‍കിയത്.

‘അല്ല എന്റെ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ നാട്ടുകാരുടെയും സ്വാതന്ത്ര്യദിനം ഇന്നാണ് (ഓഗസ്റ്റ് 14). എന്റെയും എന്റെ നാട്ടുകാരുടെയും സ്വാതന്ത്ര്യദിനം നാളെയാണ് ( ഓഗസ്റ്റ് 15 ). താങ്കളുടെ തെറ്റിദ്ധാരണ മാറിയെന്ന് കരുതട്ടെ’ എന്നായിരുന്നു സാനിയയുടെ മറുപടി. മറുപടിക്ക് അവസാനം ‘എപ്പോഴാണ് താങ്കളുടെ സ്വാതന്ത്ര്യദിനം?’ എന്നും താരം ചോദിച്ചു.

പാക്ക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹം ചെയ്തത്.

Top