കുഞ്ഞ് ഇസാന്റെ ചിത്രം പുറത്തു വിട്ട് സാനിയ; ഏറ്റെടുത്ത് ആരാധകര്‍

ഹൈദരാബാദ്: സാനിയ മിര്‍സയുടെയും പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെയും പ്രണയവും വിവാഹവും എന്തിന് സാനിയ ഗര്‍ഭിണിയായ വാര്‍ത്തകള്‍ വരെ സോഷ്യല്‍ മീഡിയ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സാനിയയ്ക്കും മാലിക്കിനും ഒരു ആണ്‍ കുഞ്ഞ് ജനിച്ചു എന്ന വാര്‍ത്തയും എല്ലാവരും വളരെ ആഘോഷത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്.

എന്നാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഒരു വിവരവും ഈ ദമ്പതികള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ ചിത്രങ്ങള്‍ പോലും ജനിച്ച് ഇത്രയും നാള്‍ ആയിട്ടും ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. ഒക്‌ടോബര്‍ 30നാണ് സാനിയ മാലിക്ക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോളിതാ ആരാധകരുടെ ആ പരാതികള്‍ക്ക് അവസാനം വരുത്തി സാനിയ മാലിക്ക് ദമ്പതികള്‍ തങ്ങളുടെ മകന്‍ ഇസാന്റെ ചിത്രം പുറത്തു വിട്ടിരിക്കതുകയാണ്. ‘ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത്’ ചിരിക്കുന്ന ഇസാന്റെ ചിത്രം പുറത്തു വിട്ടുകൊണ്ട് സാനിയ കുറിച്ചു.

കുട്ടിയുടെ ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, നേഹ ദൂപിയ, ഫറാ ഖാന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഇഷാന് ആശംസയും സന്തോഷവും പ്രകടിപ്പിച്ച് ചിത്രത്തിന് കമന്റിട്ടു. ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവും ആശംസയുമായെത്തി. ആദ്യമായാണ് കുഞ്ഞ് താരത്തിന്റെ മുഖം വ്യക്തമാകുന്ന ചിത്രം പുറത്തുവരുന്നത്.

Top