എനിക്കിതാകുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും; 89 കിലോയില്‍ നിന്നും 63 കിലോയില്‍ സാനിയ

ഹൈദരാബാദ്: ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ടെന്നീസിലേക്ക് തിരിച്ചെത്തിയ താരമാണ് സാനിയ മിര്‍സ. ഒരു കുട്ടിയുടെ അമ്മയായശേഷമാണ് താരം തിരിച്ചെത്തിയത്. 89 കിലോ ഭാരത്തില്‍ നിന്നും 63 കിലോ ആയി കുറഞ്ഞെന്നാണ് സാനിയ പറയുന്നത്. താരത്തിന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്.

പഴയ ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. കായിക ശേഷി വീണ്ടെടുത്തതോടെ പഴയകാലത്തെത്തിയ ഫീലാണെന്ന് സാനിയ പറഞ്ഞു.

89 കിലോയില്‍ നിന്നും 63 കിലോ. നമുക്കെല്ലാവര്‍ക്കും ലക്ഷ്യങ്ങളും ദൈനംദിന ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളുമുണ്ട്, അവയില്‍ ഓരോന്നിലും അഭിമാനിക്കുന്നു. എന്റെ ഈ ലക്ഷ്യം കൈവരിക്കാന്‍ എനിക്ക് 4 മാസമെടുത്തു. ഒരു കുഞ്ഞ് .. അത്രയും ദൂരം. തിരിച്ചുവന്ന് ശാരീരികക്ഷമത വീണ്ടെടുക്കുകയും ഉയര്‍ന്ന തലത്തില്‍ വീണ്ടും മത്സരിക്കാന്‍ കഴിയുകയും ചെയ്യുന്നു. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. എനിക്കിതാകുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നും എന്നാണ് താരം കുറിച്ചത്.

https://www.facebook.com/sania.mirza/photos/a.475569402472694/3158841987478742/?type=3

അമ്മയാകാനായി രണ്ടുവര്‍ഷത്തോളമാണ് കളിക്കളത്തില്‍നിന്നും താരം വിട്ടുനിന്നിരുന്നത്. ഓസ്ട്രേലിയയില്‍ നടന്ന ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ യുക്രൈനിന്റെ നാദിയ കിച്ചെനോക്കിനൊപ്പം താരം ഡബിള്‍സ് കിരീടം നേടുകയും ചെയ്തിരുന്നു.

Top