ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പരിക്ക് കാരണം മിക്സഡ് ഡബിള്‍സില്‍ നിന്ന് സാനിയ മിര്‍സ പിന്മാറി

മെല്‍ബണ്‍: പരിക്ക് കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ പിന്മാറി. കാലിനായിരുന്നു താരത്തിന് പരിക്കേറ്റത്.

കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയായിരുന്നു സാനിയക്ക് പരിക്ക് പറ്റിയത്. മിക്സഡില്‍ രോഹന്‍ ബൊപ്പണ്ണ ആയിരുന്നു സാനിയയുടെ കൂട്ടാളി. പങ്കാളിയെ നഷ്ടപ്പെട്ട ബൊപ്പണ്ണയുടെ പങ്കാളിയായി സാനിയക്ക് പകരം കളിക്കുക യുക്രെയ്ന്‍ താരം നാദിയ കിച്ചനോക്കുമായാണ്.

എന്നാല്‍ വനിതാ ഡബിള്‍സില്‍ യുക്രൈനിന്റെ നാദിയ കിച്ചനോക്ക്-സാനിയ സഖ്യം ഇറങ്ങുന്നതായിരിക്കും. മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസും കളിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top