ചൈന ഓപ്പണ്‍ ടൂര്‍ണമെന്റ്: സാനിയ, ബൊപ്പണ്ണ സഖ്യങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയും ചൈനയുടെ പെംഗ് ഷുവായ് സഖ്യം എലിസ് മെര്‍റ്റെന്‍സ്-ഡെമി സ്‌കൂപ്സ് സഖ്യത്തെയാണ് തകര്‍ത്തത് (7-5, 6-2).

പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും യുക്രെയ്‌ന്റെ പാബ്ലോ കുവാസ് സഖ്യം ചൈനീസ് താരങ്ങളായ മാവോ ഷിന്‍ ഗോംഗ്- സീ ഷാംഗ് സഖ്യത്തെയാണ് കീഴടക്കിയത് (6-0, 6-4).

Top