ചാവേറിലെ എന്ന സിനിമയിലെ സംഗീതയുടെ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍ – ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവല്‍ ത്രില്ലറായാണ് ‘ചാവേര്‍’ എന്നാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ഇതിനകം നാല് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളികളുടെ ഇഷ്ട സിനിമകളിലൊന്നായ ചിന്താവിഷ്ടയായ എന്ന സിനിമയിലൂടെയാണ് സംഗീത എന്ന അഭിനേത്രി ശ്രദ്ധ നേടുന്നത്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയര്‍ന്ന താരം ഇടക്കാലത്തുവെച്ചാണ് സിനിമയില്‍ സജീവമല്ലാതായത്.

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളും വന്‍ ഹിറ്റുകളാക്കി മാറ്റിയ സംവിധായകന്‍ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ സിനിമയാണ് ചാവേര്‍. കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ പി ആര്‍ അനൂപ് സുന്ദരന്‍, ഡിസൈന്‍സ്: മക്ഗുഫിന്‍, പി.ആര്‍.ഓ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

Top