കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. സംഗീത വിഭാഗത്തില്‍ എം.എസ്.ഷീല (കര്‍ണാടക സംഗീതം), രാജേന്ദ്ര പ്രസന്ന (ഷെഹ്നായ്ഫ്‌ലൂട്ട്), തിരുവരൂര്‍ വൈദ്യനാഥന്‍ (മൃദംഗം), ശശാങ്ക് സുബ്രഹ്മണ്യം (ഫ്‌ലൂട്ട്), നൃത്തവിഭാഗത്തില്‍ രമ വൈദ്യനാഥന്‍ (ഭരതനാട്യം), മാടമ്പി സുബ്രഹ്മണ്യന്‍ (കഥകളി) എന്നിവരുള്‍പ്പെടെ 42 പേര്‍ക്കാണു സംഗീത നാടക അക്കാദമി പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

പ്രസന്ന വെങ്കിട്ടരാമന്‍ (കര്‍ണാടക സംഗീതം), തിരുവനന്തപുരം എന്‍.സമ്പത്ത് (കര്‍ണാടക സംഗീതംവയലിന്‍), സി.എം.ഉണ്ണിക്കൃഷ്ണന്‍ (കഥകളി), കലാമണ്ഡലം ഹരിഹരന്‍ (മദ്ദളം) എന്നിവരടക്കം 34 പേരും യുവപുരസ്‌കാരത്തിന് അര്‍ഹരായി. സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും യുവപുരസ്‌കാരം സംഗീത നാടക അക്കാദമി അധ്യക്ഷനും സമ്മാനിക്കും.

Top