സംഗക്കാരയെ മറികടന്നു; തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്

rishabh panth

കര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്. ഒരു ടി20 ലീഗിലോ, പരമ്പരയിലോ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോര്‍ഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് യുവതാരം ഋഷഭ് പന്ത് ഈ തകര്‍പ്പന്‍ റക്കോഡില്‍ എത്തി നിന്നത്. ശ്രീലങ്കന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് പന്ത് തകര്‍ത്തത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ നേടിയതോടെ ഈ സീസണ്‍ ഐപിഎല്ലില്‍ പന്തിന്റെ പുറത്താക്കലുകളുടെ എണ്ണം 20 ആയി. 2011 ഐപിഎല്‍ സീസണില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിക്കുമ്പോള്‍ 19 വിക്കറ്റുകളില്‍ പങ്കാളിയായ കുമാര്‍ സംഗക്കാരയുടെ പേരിലായിരുന്നു ഇത്രയും നാള്‍ ഇക്കാര്യത്തിലെ റെക്കോര്‍ഡ്.

Top