ബ്ലാസ്‌റ്റേഴ്‌സുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന് സന്ദേശ് ജിംഗന്‍

ബ്ലാസ്റ്റേഴ്‌സില്‍ മലയാളി താരം അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ വളരെ ഗുണം ചെയ്യുമെന്ന് സന്ദേശ് ജിംഗന്‍. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നത്.

ടീമിന്റെ പ്രതിരോധം മികച്ചതാവണമെങ്കില്‍ കൂടെയുള്ള താരങ്ങളുമായി പരസ്പരധാരണ വേണമെന്നും അനസുമായി തനിക്കത് ഉണ്ടെന്നും ജിംഗന്‍ പറഞ്ഞു. അനസ് ബ്ലാസ്റ്റേഴ്‌സിലെത്തി കൂടുതല്‍ സമയം താരത്തോടൊപ്പം പരിശീലനത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നതു കൊണ്ട് അതിന്റെ കെട്ടുറപ്പു കൂടിയിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് നായകന്‍ പറഞ്ഞു.

ചൈനക്കെതിരെ 100 ശതമാനം ഇന്ത്യ ടീം കൊടുക്കേണ്ടത് ഉണ്ട് എന്നും അങ്ങനെ കൊടുത്താല്‍ ഫലം കിട്ടുമെന്നും ജിങ്കന്‍ പറഞ്ഞു. ചൈന ഇന്ത്യയെക്കാള്‍ മികച്ച ടീമാണെന്നും അവര്‍ക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയില്‍ നല്ല ചരിത്രമാണ് ഉള്ളതെന്നും ജിങ്കന്‍ പറഞ്ഞു. ഒക്ടോബര്‍ 13ന് ഇന്ത്യ സൗഹൃദ മത്സരത്തില്‍ ചൈനയെ നേരിടാന്‍ ഇരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അടുത്ത കാലത്ത് കളിച്ച ഏറ്റവും ശക്തരായ എതിരാളികള്‍ ആയിരിക്കും ചൈന.

Top