സമരക്കാര്‍ അയ്യപ്പനെ ഒന്നിനും കൊള്ളാത്ത ആളാക്കിയെന്ന് സന്ദീപാനന്ത ഗിരി

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമരക്കാര്‍ അയ്യപ്പനെ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റിയെന്ന് സന്ദീപാനന്ദ ഗിരി. ബ്രഹ്മചര്യ സങ്കല്‍പത്തെ അപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്. മതഭ്രാന്തന്മാരെ നിലക്ക് നിര്‍ത്തിയ സ്ഥലം എന്ന് ശബരിമല ഭാവിയില്‍ അറിയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മഞ്ജു എന്ന യുവതി ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയിരുന്നു. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് മല കയറില്ലെന്ന് അറിയിച്ചു. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കുമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

Top