എയര്‍ ഇന്ത്യ നമുക്ക് എയര്‍ കേരളയാക്കാം: സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കേന്ദ്ര നീക്കത്തിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.

ലോകത്തിലെ സകല മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വ്വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്ദീപാനന്ദയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോള്‍……….
ഡല്‍ഹി,മുംബൈ,ഗുജറാത്ത് എയര്‍പോട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്
വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!
ലഞ്ച് പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ
ഡിന്നര്‍ കോട്ടയം കപ്പ&
ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ വിജയിപ്പിക്കാം
മതി മതി ആലോചിക്കാന് വയ്യ…

Top