മലയാളി താരം സന്ദീപ് വാര്യരെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പിഎല്ലില്‍ ഈ സീസണില്‍ മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. കൊല്‍ക്കത്ത ഈ സീസണില്‍ ടീമിലേക്ക് സെലക്ട് ചെയ്ത ഇന്ത്യന്‍ താരങ്ങളിലൊരാള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പകരക്കാരനായി സന്ദീപിനെ സെലക്ട് ചെയ്തിരിക്കുന്നത്. ഈ സീസണ്‍ അഭ്യന്തര മത്സരങ്ങളില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു സന്ദീപ് വാര്യരിന്റേത്.

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുണ്ടായിരുന്നെങ്കിലും ആവശ്യക്കാരില്ലാതിരുന്ന സന്ദീപ് അണ്‍സോള്‍ഡ് ആവുകയായിരുന്നു. 20 ലക്ഷം രൂപയായിരുന്നു താരലേലത്തില്‍ സന്ദീപിന്റെ അടിസ്ഥാന വില. ഈ തുക തന്നെയാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുക.

2013 മുതലുള്ള മൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ കളിക്കാനുള്ള അവസരം ഇത് വരെ ഈ മലയാളി താരത്തിന് ലഭിച്ചിരുന്നില്ല. ഈ സീസണ്‍ രഞ്ജി ട്രോഫിയിലെ 10 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളും, മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ 6 കളികളില്‍ 8 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് സന്ദീപിനെ ടീമിലെടുത്ത് കൊണ്ടുള്ള തീരുമാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അറിയിച്ചത്.

Top