സംഗീത നിശാ വിവാദം; കലക്ടറുടെ നടപടി തന്റെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സന്ദീപ്

താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐജിയോടും കമ്മീഷണറോടും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംഗീത നിശ കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് വലിയ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഫെബ്രുവരി 14നാണ്‌ സംവിധായകനായ ആഷിക്ക് അബു സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയാണ്.

സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘എന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് എറണാകുളം ജില്ലാ കളക്ടര്‍ . ഐജിക്കും കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി.’

Top