നാല് തവണ സ്വപ്നയുടെ ഫ്‌ലാറ്റില്‍ സന്ദീപും ശിവശങ്കറും കൂടിക്കാഴ്ച്ച നടത്തി കൂടെ സരിത്തും

തിരുവനന്തപുരം: സ്വപ്നയുടെ ഫ്‌ലാറ്റില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും താനും 4 തവണ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഈ സമയങ്ങളില്‍ ഫ്‌ലാറ്റില്‍ സരിത്തുമുണ്ടായിരുന്നു. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ലാറ്റില്‍ കാറില്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തോടു സന്ദീപ് വെളിപ്പെടുത്തി.

സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണു സന്ദീപ്. ഒന്നും രണ്ടും പ്രതികളാണ് സരിത്തും സ്വപ്നയും. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍, സന്ദീപിനെ പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നു ശിവശങ്കര്‍ പറഞ്ഞതായാണു വിവരം. വര്‍ഷങ്ങളായി സ്വര്‍ണക്കടത്തു സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ അതു ശിവശങ്കറിനെതിരെ ശക്തമായ നടപടികളുണ്ടാകും.

Top