ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തെ കരാറിലാണ് സന്ദീപ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുക. മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് 2014 ല്‍ ഷില്ലോംഗ് ലജോംഗ് അക്കാദമിയുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി.

2015 ല്‍ പൂനെ എഫ്സിക്കെതിരെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.തുടര്‍ന്ന് 2018-19 ഐ.എസ്.എല്‍ സീസണില്‍ എ.ടി.കെ എഫ്‌സിയില്‍ എത്തുന്നതിനുമുന്‍പായി 2017-2018 സീസണില്‍ ലാങ്സ്‌നിംഗ് എഫ്.സിയെ പ്രതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണില്‍ (2019 20) ട്രാവു എഫ്സിക്കായി 8 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ വലം കാല്‍ പ്രതിരോധതാരമായ സന്ദീപ്, അവിടെ നിന്നാണ് കെബിഎഫ്സിയില്‍ എത്തിയത്.

Top