സന്ദീപ് റെഡ്ഡിയുടെ അടുത്ത ചിത്രം ഭായിജാനൊപ്പമെന്ന് റിപ്പോര്‍ട്ട്

ന്ദീപ് റെഡ്ഡിയുടെ അടുത്ത ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകും എന്ന് റിപ്പോര്‍ട്ടുകള്‍. ഡാര്‍ക്ക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ആണ് ജോണറെന്നും റിപ്പോര്‍ട്ട് ഉണ്ട്. അനിമല്‍ ചിത്രീകരണത്തിനിടെ തന്നെ ഇരുവരും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

2023ല്‍ ബോളിവുഡിന് ലഭിച്ച വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമല്‍’. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഒരുക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് അനിമല്‍ എത്തിയത്. അതേസമയം പ്രമേയത്തിന്റെ പേരില്‍ ചിത്രം മുന്‍ ചിത്രങ്ങളേക്കാള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

സ്ത്രീവിരുദ്ധമാണ് സിനിമയുടെ പ്രമേയം എന്നാണ് അനിമലിനെതിരെയുള്ള വിമര്‍ശനം. അതേസമയം ബോക്‌സ് ഓഫീസിലെ റെക്കോര്‍ഡ് നമ്പറുകള്‍ക്ക് പുറമെ ഒടിടി സ്ട്രീമിങ് അവേഴ്‌സിലും സിനിമ മുന്നിലാണ്. അനിമലിന് ഇതുവരെ 20,800,000 വാച്ച് അവറുകളും 6,200,000 വ്യൂസും ലഭിച്ചെന്നാണ് നെറ്റ്ഫ്‌ലിക്‌സ് പങ്കുവെച്ച കണക്കുകള്‍.

Top