വിരാട് കൊഹ്‌ലിയേക്കാള്‍ കേമന്‍ രോഹിത് ശര്‍മ്മയാണെന്ന് സന്ദീപ് പാട്ടീല്‍

ന്യൂഡല്‍ഹി: വിരാട് കൊഹ്‌ലിയേക്കാള്‍ കേമന്‍ രോഹിത് ശര്‍മ്മയാണെന്ന് മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍.

രോഹിത് ശര്‍മ്മയാണ് ഇപ്പോള്‍ മികച്ച ബാറ്റ്‌സ്മാനെന്ന് സന്ദീപ് പാട്ടീല്‍ തുറന്നടിച്ചു.

താന്‍ പറയുന്നത് വിരാട് കോഹ്‌ലിയുടെ ആരാധകര്‍ക്ക് ഇഷ്ടമായെന്ന് വരില്ലെന്നും, എന്നാല്‍ ടെസ്റ്റില്‍ കൊഹ്‌ലി മികച്ച താരമാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നും, പക്ഷേ കുറഞ്ഞ ഓവര്‍ മല്‍സരങ്ങളില്‍ രോഹിതാണ് കേമനെന്നും പാട്ടീല്‍ വ്യക്തമാക്കി.

ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാറ്റിങ്ങില്‍ രോഹിത് കോഹ്‌ലിയേക്കാള്‍ ഒരുപാട് മുന്നിലാണെന്ന് പാട്ടീല്‍ പറഞ്ഞത്.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ നായകസ്ഥാനം രോഹിതിനായിരുന്നു.

ലങ്കക്കെതിരായ ഏകദിന മല്‍സരങ്ങളിലും ട്വന്റി20യിലും മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു.

ഏകദിനത്തിലെ മൂന്നാം ഇരട്ട ശതകം തികച്ച ആദ്യ താരമെന്ന അപൂര്‍വ്വ നേട്ടവും ട്വന്റി20 ട്വന്റിയില്‍ 35 പന്തില്‍ സെഞ്ചുറി അടിച്ച വെടിക്കെട്ട് പ്രകടനവും ഉദ്ധരിച്ചാണ് പാട്ടീലിന്റെ പ്രസ്താവന.

Top