സന്ദീപ് നായരുടെ പരാതി; മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ട് ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഈ മാസം 30ന് വിശദമായ മറുപടി സമര്‍പ്പിക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.

ഉന്നതരുടെ പേരു പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് കോടതിക്ക് സന്ദീപ് കത്ത് അയച്ചതില്‍ ഗൂഡലോചന ഉണ്ടെന്നും ഇ.ഡി പറഞ്ഞു. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ സന്ദീപ് നായര്‍ പരാതി ഉന്നയിച്ചില്ലായിരുന്നു. ഇപ്പോഴത്തെ പരാതി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഇഡി പറഞ്ഞു.

 

Top