ലൈഫ് മിഷൻ കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായർ അറസ്റ്റിൽ

കൊച്ചി∙ ലൈഫ് മിഷൻ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർ അറസ്റ്റിൽ. കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിൽ എറണാകുളം പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കേസിൽ എം. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കോടതി പ്രതികൾക്ക് സമൻസ് അയച്ചിരുന്നു. നിരന്തരം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വാറന്റ് പുറപ്പെടുവിച്ചത്.

Top