ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നേപ്പാള്‍ താരം സന്ദീപ് ലമിച്ഛാനെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ഛാനെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശരീരവേദന ഉണ്ടായിരുന്നുവെന്നും അതേ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്നും താരം തന്നെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചത്. ഓസ്‌ട്രേലിയയില്‍ ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് സന്ദീപിന് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ ഹോബാര്‍ട്ട് ഹറികെയ്നിന്റെ താരമാണ് സന്ദീപ്.

ഞാന്‍ കൊവിഡ് പോസിറ്റീവായെന്ന് എല്ലാവരെയും അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശരീര വേദന ഉണ്ടായിരുന്നു. ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരുന്നുണ്ട്. എല്ലാം ശരിയായി വന്നാല്‍ ഞാന്‍ കളിക്കളത്തിലേക്ക് തിരികെ എത്തും. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക.’- സന്ദീപ് കുറിച്ചു.

Top