വിശാലിന്റെ സണ്ടക്കോഴി 2; ‘കമ്പത്ത് പൊണ്ണ്’ ഗാനത്തിന്റെ ടീസര്‍ കാണാം

വിശാലിനെ നായകനാക്കി ലിംഗുസ്വാമി ഒരുക്കുന്ന ചിത്രം സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കീര്‍ത്തി സുരേഷാണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്. ആദ്യ ഭാഗത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. ചിത്രത്തിലെ കമ്പത്ത് പൊണ്ണ് എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാജ്കിരണ്‍, ഗഞ്ജ കറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സണ്ടക്കോഴി 2. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായിട്ടാണ് നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.

ചിത്രത്തിന്റെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. വിശാലിന്റെ കരിയറിലെ 25ാം ചിത്രമെന്നുള്ള പ്രാധാന്യവുമുണ്ട് ലിംഗുസാമി ചിത്രത്തിന്. ചിത്രം ഒക്ടോബര്‍ 18 ന് റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Top