വിശാല്‍ ചിത്രം സണ്ടക്കോഴി 2 ; ആല്‍ബം ടീസര്‍ പുറത്തിറങ്ങി

വിശാലിനെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്യുന്ന ചിത്രം സണ്ടക്കോഴി 2ന്റെ ആല്‍ബം ടീസര്‍ പുറത്തിറങ്ങി. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

ചിത്രത്തില്‍ അപ്പാനി ശരതും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കീര്‍ത്തിസുരേഷാണ് രണ്ടാം ഭാഗത്തില്‍ നായികയായെത്തുന്നത്. ആദ്യ ഭാഗത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. വിശാല്‍, ധാല്‍ ജയന്തിലാല്‍, അക്ഷയ് ജയന്തിലാല്‍ ഗഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top