മണല്‍ മാഫിയ സംഘം പൊലീസുകാരനെ തലയ്ക്കടിച്ചു കൊന്നു

crime

തിരുനല്‍വേലി: തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ മണല്‍ മാഫിയ സംഘം പൊലീസുകാരനെ തലയ്ക്കടിച്ചു കൊന്നു. തിരുനല്‍വേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം. മണല്‍ക്കടത്ത് പിടിക്കാന്‍ ശ്രമിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷ്(33) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയാണ് ജഗദീഷ് ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ പ്രദേശത്ത് പരിശോധന നടത്തിയത്. എന്നാല്‍ ഇന്ന് രാവിലെ മടങ്ങിയെത്തിയ സംഘത്തില്‍ ജഗദീഷ് ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ജഗദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top