സാന്‍ഡ് കി ആങ്കിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

പ്‌സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സാന്‍ഡ് കി ആങ്ക്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുന്‍പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഫസ്റ്റ് ലുക്കിനും വലിയ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായാണ് തപ്‌സി ചിത്രത്തിലെത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ പ്രകാശിയായി ഭൂമി പെഡ്‌നേകര്‍ അഭിനയിക്കുന്നു.

അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പോരാടി വിജയം കൈവരിക്കുന്ന സ്ത്രീകളെയാണ് ട്രെയ്‌ലറില്‍ കാണുന്നത്. സ്വപ്‌നം കാണാന്‍ പ്രായം ഒരു തടസമല്ലെന്ന് ട്രെയ്‌ലറില്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തുഷാര്‍ ഹിരാനന്ദിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലെയ്ന്‍സ് എന്റര്‍ടെയ്‌മെന്റ്‌സ്, അനുരാഗ് കശ്യപ്, നിധി പര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top