തപ്‌സി നായികയാകുന്ന സാന്‍ഡ് കി ആങ്ക്; ചിത്രം സെപ്റ്റംബര്‍ 23ന് തിയറ്ററുകളിലെത്തും

തപ്‌സി നായികയാകുന്ന പുതിയ ചിത്രമാണ് സാന്‍ഡ് കി ആങ്ക്.ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‌സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ള കഥാപാത്രത്തെയാണ് തപ്‌സി അവതരിപിക്കുന്നത്‌. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റ പുതിയ പ്രമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളുടെ കഥായണ്
ചിത്രം പറയുന്നത്. തപ്‌സിക്കു പുറമേ ഭൂമി പെഡ്‌നേകറും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രകാശി എന്ന മറ്റൊരു ഷാര്‍പ് ഷൂട്ടറായിട്ടാണ് ഭൂമി എത്തുന്നത്.

Top