Sanctions lifted after Iran found in compliance on nuclear deal

വിയന്ന: അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുമായുള്ള ഒപ്പുവച്ച ആണവ ഉടമ്പടിയെ തുടര്‍ന്ന് ഇറാന് മേലുള്ള ഉപരോധം പൂര്‍ണമായും നീക്കി.

അമേരിക്കയും ഇറാനും പരസ്പരം തടവുകാരെ കൈമാറുകയും ചെയ്തു. എണ്ണ വ്യാപാരം സംബന്ധിച്ച് ഉള്‍പ്പടെയുള്ള ഉപരോധമാണ് നീക്കിയത്. ആണവപദ്ധതികള്‍ നിയന്ത്രിയ്ക്കാന്‍ ഇറാന്‍ തയ്യാറായതിനെ തുടര്‍ന്നാണിത്. ഇതോടെ ഇറാന് നേരത്തെ മരവിപ്പിച്ചിരുന്ന 100 ബില്യണ്‍ ഡോളര്‍ ലഭിയ്ക്കും.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടറായ ജേസണ്‍ റെസയാന്‍ അടക്കമുള്ള അമേരിക്കന്‍ പൗരന്മാരെയാണ് ഇറാന്‍ മോചിപ്പിച്ചത്. ഏഴ് ഇറാനിയന്‍ തടവുകാരെ അമേരിക്കയും മോചിപ്പിച്ചു.

അതേസമയം തടവുകാരുടെ മോചനം ഒബാമ ഗവണ്‍മെന്റിന്റെ ബലഹീനതയാണ് കാണിയ്ക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രമ്പ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റ് മത്സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഇറാന് പണം നല്‍കുന്നതിലും ശക്തമായ എതിര്‍പ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തി.

Top