യെവോളി ടൗണിനെതിരെ മാഞ്ചസ്റ്റര്‍ ജഴ്‌സിയണിഞ്ഞ് സാഞ്ചസ് ഇന്നിറങ്ങുന്നു

alexis sanchasis

മാഞ്ചസ്റ്റര്‍: അലക്‌സിസ് സാഞ്ചസ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയണിയുമെന്ന് ഹോസെ മൗറീന്യോ അറിയിച്ചു. എഫ് എ കപ്പില്‍ യെവോളി ടൗണിനെതിരെ യുണൈറ്റഡ് സ്‌ക്വാഡില്‍ സാഞ്ചസ് ഉണ്ടാകുമെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് മൗറീന്യോ ഉറപ്പ് നല്‍കിയത്.

ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക. ഇടതു വിങ്ങില്‍ മാര്‍ഷല്‍ മിന്നി നില്‍ക്കുന്നത് കൊണ്ട് വലതു വിങ്ങിലാകും സാഞ്ചസിന്റെ അരങ്ങേറ്റം എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏഴാം നമ്പര്‍ ജഴ്‌സിയിലാണ് താരം എത്തുന്നത്.

Top