ദൈവത്തിന്റെ വിധി നടപ്പായി; ഹരികുമാറിന്റെ മരണത്തില്‍ പ്രതികരിച്ച് സനലിന്റെ ഭാര്യ

sanal

തിരുവനന്തപുരം: ദൈവത്തിന്റെ വിധി നടപ്പായെന്ന് മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജി. സനലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വിജി ഇങ്ങനെ പ്രതികരിച്ചത്.

തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം.

നെയ്യാറ്റിന്‍കര സ്വദേശി സനലിനെ ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപൂര്‍വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെയാണ് വാഹനത്തിന്റെ മുമ്പിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

അതേസമയം, പ്രതിയെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് സനലിന്റെ കുടുംബം നടത്തിയ ഉപവാസസമരം അവസാനിപ്പിച്ചു.

Top