അവാര്‍ഡ് ദാന ചടങ്ങ് താരനിശയാക്കി മാറ്റുന്നത് അവസാനിപ്പിക്കണം; സനല്‍കുമാര്‍ ശശിധരന്‍

വാര്‍ഡ് ദാന ചടങ്ങില്‍ വിഷയം മോഹന്‍ലാല്‍ അല്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇത് ഒരു താരനിശയാക്കി കൊണ്ടാടുന്ന സര്‍ക്കാരിന്റെ തരംതാണ നിലപാടാണ് ഇതിനു പിന്നിലെന്ന് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കലാകാരന്മാരോടുള്ള സ്‌നേഹമല്ല, മറിച്ച് എന്തിനെയും രാഷ്ട്രീയ പരിപാടിയായി മാറ്റാനുള്ള കുനഷ്ട് മനോഭാവം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമങ്ങൾ വിഷയങ്ങളെ നശിപ്പിക്കുന്നത് തെറ്റായ വഴിയിലൂടെ ചർച്ചകളെ നയിച്ചുകൊണ്ടാണ്.അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലല്ല വിഷയം. അത് ഒരു താരനിശയാക്കി കൊണ്ടാടുന്ന, തരംതാണ സർക്കാർ നിലപാടാണ്. താരത്തെ മുഖ്യ അതിഥിയായി കൊണ്ടുവരുന്നത് അയാൾ അതുല്യനായ പ്രതിഭ ആയതുകൊണ്ടല്ല. ജനപ്രളയം ഉണ്ടാക്കാൻ കെല്പുള്ള താരമായത് കൊണ്ട് മാത്രമാണ്. അവാർഡ് ദാനച്ചടങ്ങിൽ മുഖ്യ അതിഥികൾ ആവേണ്ടത് അവാർഡ് ജേതാക്കൾ മാത്രമാണ്. ആൾക്കൂട്ടത്തെ ആകർഷിക്കാൻ അതിഥികൾക്ക് കഴിയില്ല എന്ന തോന്നൽ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. ആൾക്കൂട്ടം വരണമെന്ന നിർബന്ധത്തിനു പിന്നിൽ കലാകാരോടുള്ള സ്നേഹവും കരുതലുമല്ല രാഷ്ട്രീയപരിപാടിയായി എന്തിനെയും മാറ്റാനുള്ള കുനഷ്ട് മനോഭാവം മാത്രമേയുള്ളു. യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച ഈ പരിപാടി എൽഡിഎഫും തുടർന്നുപോകുന്നു. അവാർഡ് ദാന ചടങ്ങുകൾ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക തന്നെ വേണം.

Top